2009, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

അവധിക്കാലം

വീണ്ടുമൊരു അവധിക്കാലം കൂടി....
വിരസമായ എം.ബി.ബി.എസ് ജീവിതത്തിനിടയില്‍ ആദ്യമായി കിട്ടിയ അവധി ...
പക്ഷെ പ്രതീക്ഷിച്ച പോലെ വല്യ രസമൊന്നും തോനുന്നില്ല.
പണ്ടൊക്കെ വേനലവധി തീരാനാകുമ്പോള്‍ മനസിലൊരു വിങ്ങലാണ്..
തൊടിയിലും പാടത്തും നടന്നു വെയിലും മഴയും കൊണ്ടു ആളെ തിരിച്ചറിയാത്ത വിധമായിട്ടുണ്ടാകും.
അതിന് അമ്മയുടെ വക കുറേ വഴക്കും കേള്‍ക്കും..
എന്നാലും അതിനൊക്കെ ഒരു പ്രത്യേക സുഖമുണ്ടായിരുന്നു ..പക്ഷെ ഇപ്പോള്‍...
കമ്പ്യൂട്ടറും ടി.വി.യും മൊബൈല്‍ ഫോണും ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍ നഷ്ടമാകുന്നത് ഗ്രിഹാതുരമായ ആ അനുഭവങ്ങളാണ് ..
മാറ്റം അനുവാര്യമാണെന്നു കരുതി നമുക്കാശ്വസിക്കാം ..ഹും..
അതുകൊണ്ട് ഈ അവധികാലത്ത് ഒരു ബ്ലോഗ് അങ്ങ് തുടങ്ങിക്കളയാം എന്ന് വിചാരിച്ചു..
ഇനി ഒരു മൂന്ന് മാസമെങ്കിലും ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടാകും..സൂക്ഷിച്ചോ!!

2 അഭിപ്രായങ്ങൾ:

  1. നേരത്തെ കമന്റ്‌ എഴുതിയപ്പോള്‍ മലയാളത്തില്‍ എഴുതാന്‍ പറ്റിയില്ല .. ആ കുറവ് ഇപ്പൊ തീര്‍ത്തേക്കാം... നിന്റെ എഴുത്ത്‌ നന്നായിട്ടുണ്ട്.. വായിച്ചിരിക്കാന്‍ തോന്നുന്നുണ്ട്... ബ്ലോഗിങ്ങ് തുടരുക... ,ബ്ലോഗിങ്ങ് ഒരു വേ ഓഫ് ലൈഫ്‌ ആണ്.. ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  2. its quite gud.. dont expect me to write it in malayalam.as it would take ages. but really enjoyed reading.

    മറുപടിഇല്ലാതാക്കൂ